ശമ്പള സംരക്ഷണ ദിനം ആചരിച്ചു

 


കൽപ്പറ്റ: ശമ്പള സംരക്ഷണ ദിനം ആചരിച്ച് കേരള എൻ.ജി.ഒ സംഘ്. 2018 ൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ സമ്മതം കൂടാതെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള ഇടതുപക്ഷ സർക്കാരിൻ്റെ തീരുമാനത്തിനെതിരായി  ബഹു. സുപ്രീം കോടതി, ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന  ചരിത്രപരമായ വിധി പുറപ്പെടുവിപ്പിച്ച ദിനം കേരള എൻ.ജി.ഒ സംഘ് 2019 ഒക്ടോബർ 29 മുതൽ ശമ്പള സംരക്ഷണ ദിനമായി ആചരിച്ചു വരികയാണ്. ജീവനക്കാരുടെ സമ്മതത്തിനു പകരം ശമ്പളം നല്കാൻ താല്പര്യമില്ലാത്ത ജീവനക്കാർ വിസമ്മത പത്രം നല്കണം എന്നതായിരുന്നു സർക്കാർ നിർദ്ദേശം. ഇതിനെതിരെ കേരള എൻ.ജി.ഒ സംഘാണ് കോടതിയെ സമീപിച്ചത്. ജില്ലാ പ്രസിഡൻ്റ് വി.കെഭാസ്കരൻ വ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി വി.പി.ബ്രിജേഷ്, സംസ്ഥാന ജോയിൻ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, ഫെറ്റൊ ജില്ല സെക്രട്ടറി പി.യു.സജി, വി. ജയേഷ്, കെ.ഭാസ്ക്കരൻ, മഹേഷ് ടി.ജി, സുധി എം ആർ, വിശ്വംഭരൻ  കെ, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

0 Comments